Kerala

വിദേശത്ത് നിന്നുമെത്തിയ വിവരം മറച്ച് വെച്ച് വയനാട്ടില്‍ ഒളിച്ച് താമസിച്ചു; മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്

കല്‍പ്പറ്റ: വിദേശത്തുനിന്നുമെത്തി വയനാട്ടിലെ ഹോം സ്‌റ്റേയില്‍ ഒളിച്ചു താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംസ്ഥാനത്ത് കോവിഡ് 19 ഭീതി നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ വിദേശത്തുനിന്നെത്തിയവരില്‍ പലരും വിവരം മറച്ചുവെച്ച് കഴിയുന്നത്. ഇത് അധികൃതരെയും വൈറസ് ഭീതിയില്‍ കഴിയുന്ന ജനങ്ങളെയും കൂടുതല്‍ ആശങ്കയിലാക്കുന്നു.

വയനാട് മേപ്പാടിയിലുള്ള ഹോം സ്റ്റേയിലാണ് മലപ്പുറം സ്വദേശികള്‍ ഒളിച്ച് താമസിച്ചത്. വിദേശത്ത് നിന്ന് വന്നവരാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്.

സമാന സംഭവം കേരളത്തില്‍ പലസ്ഥലങ്ങളിലായി ഉണ്ടായിട്ടുണ്ട്. എറണാകുളത്തും നിരീക്ഷണത്തിലിരുന്ന രണ്ടുപേരെ കാണാതായി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button