Kodiyathur

കൊടിയത്തൂരിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

കൊടിയത്തൂർ: സംരംഭക വർഷം 2.0യുടെ ഭാഗമായി കൊടിയത്തൂരിൽ പഞ്ചായത്ത്‌ ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. സംരംഭകത്വ പ്രാധാന്യം, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, ലൈസൻസ് നടപടികൾ, വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന സംരംഭകത്വ പദ്ധതികൾ, ബാങ്കിംഗ് ഇടപാടുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്ന ക്ലാസുകളിൽ വിശദീകരിച്ചു.

ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു പൊലുകുന്ന്, എം.ടി റിയാസ്, ടി.കെ അബൂബക്കർ, ആയിഷ ചേലപ്പുറത്ത്, കെ.ജി സീനത്ത്, കെ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. ക്ലാസിന് വിപിൻദാസ്, ശിൽപ എന്നിവർ നേതൃത്വം നൽകി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിച്ചതിന്റെ തുടർച്ചയായാണ്‌ 2023-24 സാമ്പത്തിക വർഷത്തിൽ സംരംഭക വർഷം 2.0 നടപ്പിലാക്കുന്നത്‌.

Related Articles

Leave a Reply

Back to top button