Thiruvambady
തിരുവമ്പാടിയിൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവമ്പാടി: രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ‘ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രവാക്യമുയർത്തി എ.ഐ.ഡി.ഡബ്ല്യു.എ തിരുവമ്പാടി വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തിരുവമ്പാടിയിൽ നിന്നും താഴേ തിരുവമ്പാടിയിലേക്ക് പ്രകടനവും പൊതു സമ്മേളനവും നടന്നു.
ഷമീന നൗഷാദ് അധ്യക്ഷത വഹിച്ച സമ്മേളനം പ്രശസ്ത ചുമർചിത്ര കലാകാരൻ കെ.ആർ ബാബു ഉദ്ഘാടനം ചെയ്തു. ഗീതാ വിനോദ്, സി ഗണേഷ് ബാബു, ഹരിദാസൻ മാസ്റ്റർ, കെ.സി സെയ്തു മുഹമ്മദ്, ഇ ജനാർദ്ദനൻ, ബീന എ.പി, സ്മിതാ ബാബു തുടങ്ങിയവർ സംസാരിച്ചു.







