Koodaranji
കൂടരഞ്ഞിയിൽ ഓണം വിപണി ആരംഭിച്ചു

കൂടരഞ്ഞി: റീജണൽ അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ ഓണം നിത്യോപയോഗ സാധന വിപണി കൂടരഞ്ഞിയിൽ പ്രവർത്തനമാരംഭിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് വിപണി ഉദ്ഘാടനം നിർവഹിച്ചു.
സൊസൈറ്റി പ്രസിഡൻറ് ജിജി കട്ടക്കയം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റോസിലി ടീച്ചർ, വി.എസ് രവീന്ദ്രൻ, ബാങ്ക് ഭരണ സമിതിയംഗങ്ങളായ പയസ്സ് തെയ്യാട്ടുപറമ്പിൽ, ജെസ്സി ഇലവനപ്പാറ, സെക്രട്ടറി അനൂപ് കെ.എം തുടങ്ങിയർ സംസാരിച്ചു.
15 തരം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്സിഡിയിൽ വിതരണം ചെയ്യുന്നത്. കൂടരഞ്ഞി ടാക്സി സ്റ്റാന്റിന് മുൻവശത്താണ് ചന്ത ക്രമീകരിച്ചിട്ടുള്ളത്.







