കോവിഡ് – 19 പുതിയ വിവരങ്ങൾ പങ്കുവെച്ച് HI അബ്ദുറഹിമാൻ

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഗോവിഡ് 19 രോഗബാധ യുമായി ബന്ധപ്പെട്ട 2020 മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 78 പേരും, ഇതരസംസ്ഥാന സംസ്ഥാനങ്ങളിൽ നിന്നെത്തിയ 119 പേരും, അന്യ ജില്ലകളിൽ നിന്നെത്തിയ 63 പേരും, ആണ് നിരീക്ഷണത്തിൽ ഉള്ളത്.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയും കുഞ്ഞിനേയും അസുഖ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി എന്നും, ഇത് ഒരു മുൻകരുതൽ മാത്രമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും തിരുവമ്പാടി ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാൻ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
രോഗപ്രതിരോധ നടപടികളുടെ ഭാഗമായി വാർഡ് തല RRT യുടെ കീഴിൽ 18 മുതൽ 35 വരെ പ്രായമുള്ള 100 യുവാക്കളെ ഒരു വാർഡിൽ അഞ്ചുപേർ എന്ന തരത്തിൽ തിരഞ്ഞെടുക്കുകയും അവർക്ക് വേണ്ട പരിശീലനം നല്കുകയും ചെയ്യും നൽകുകയും ചെയ്യാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് പിടി അഗസ്റ്റിൻ അറിയിച്ചു