Kodiyathur

കുടുംബം റസിഡൻസ് പ്രതിഭകളെ ആദരിച്ചു

കൊടിയത്തൂർ : ഒന്നാം വാർഡ് കുടുംബം റസിഡൻസ് വിവിധ വിദ്യാഭ്യാസ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പരിപാടിയിൽ കുടുംബം റസിഡൻസ് സെക്രട്ടറി കെ.ടി അബ്ദുസ്സലാം സ്വാഗതം പറഞ്ഞു. റസിഡന്റ് പ്രസിസിണ്ട് എം അബ്ദുറഹിമാൻ അധ്യക്ഷ്യത വഹിച്ച പരിപാടി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയതു. മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ജില്ലാ ജഡ്ജ് നിസാർ അഹമദ് സംസാരിച്ചു. റസിഡൻസിൽ നിന്നും വിവിധ മേഖലകളിൽ വിദ്യാഭ്യാസ നേട്ട കൈവരിച്ച പ്രതിഭകൾക്കുള്ള മെമന്റോ നൽകി ആദരിച്ചു.

ആശംസകളർപ്പിച്ചു കൊണ്ട് ഒന്നാം വാർഡ് മെമ്പർ ടി.കെ അബൂബക്കർ, അഡ്വ. ഉമർ പുതിയോട്ടിൽ, എ.എം നിസാർ ഹസൻ, എം സിറാജുദീൻ, കെ.ടി ജുഹൈന, റഷീദ് കുയ്യിൽ, എം.കെ അബ്ദുൽ ഹഖീം എന്നിവർ സംസാരിച്ചു. യോഗത്തിൽ റസിഡൻസ് ട്രഷറർ എം.കെ കോയകുട്ടി നന്ദി പറഞ്ഞു. പരിപാടിക് ശേഷം വിവിധ കലാ പരിപാടികൾ നടന്നു.

Related Articles

Leave a Reply

Back to top button