Kodanchery
ഈങ്ങാപ്പുഴ – കണ്ണോത്ത് റോഡ് അടിയന്തിര പ്രവൃത്തി ഇന്ന് ആരംഭിച്ചു; ലിന്റോ ജോസഫ് എംഎൽഎ
കോടഞ്ചേരി: ഈങ്ങാപ്പുഴ – കണ്ണോത്ത് റോഡിലെ കുപ്പായക്കോട് പാലത്തിന് സമീപം റോഡ് ഇടിഞ്ഞത് സംബന്ധിച്ച് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.
പ്രവൃത്തി ആദ്യം കരാർ നൽകിയത് നാഥ് കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്കായിരുന്നു. എന്നാൽ ഇവർ പ്രവൃത്തിയിൽ വീഴ്ച വരുത്തിതോടെ ടെർമിനേറ്റ് ചെയ്യുകയും പുതിയ കരാറുകാരനെ ടെൻഡർ വഴി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നതായും എംഎൽഎ പറഞ്ഞു. പാലത്തിന് സമീപം കരിങ്കൽ ഭിത്തിയോടു ചേർന്നോഴുകുന്ന തോടിലെ നീരൊഴുക്കിൻ്റെ ഭാഗമായി കെട്ടിൻ്റെ ഇടയിലൂടെ വെള്ളം ഫില്ലിംഗ് ഭാഗത്തേക്ക് പ്രവേശിക്കുകയും മണ്ണ് വെള്ളത്തിൻ്റെ കൂടെ ഒഴുകി പോവുകയും ചെയ്തതാണ് റോഡ് തകരാൻ കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്.