ThiruvambadyVideos

ജില്ലാ കലക്ടറുടെ നിർദേശപ്രകാരം വാഹന പരിശോധന നടത്തി

തിരുവമ്പാടി: ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിലുടനീളം വാഹന പരിശോധന കർശനമാക്കി. ലോക ഡൗൺ സാഹചര്യത്തിൽ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജില്ലാ കളക്ടർ വാഹനപരിശോധന കർശനമാക്കാൻ അതാത് വില്ലേജ് ഓഫീസർമാരോട് നിർദ്ദേശിച്ചത്.

ഈ നിർദ്ദേശപ്രകാരം തിരുവമ്പാടി സ്പെഷ്യൽ വില്ലേജ് ഓഫീസർ സുധീറിന്റെ നേതൃത്വത്തിൽ രാവിലെയും വൈകിട്ടും പരിശോധന നടത്തി.

പരിശോധനയിൽ ഇരുപത്തിമൂന്നോളം വാഹനങ്ങൾ സത്യവാൻമൂലം പോലുമില്ലാതെ നിരത്തിലിറങ്ങിയത് കണ്ടെത്തുകയും, വാഹനങ്ങളുടെ വിവരങ്ങൾ തുടർ നടപടിക്ക് തിരുവമ്പാടി പോലീസിന് കൈമാറുകയും ചെയ്തു എന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button