Karassery
പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ പരിപാലിച്ച് വിദ്യാർത്ഥികൾ

കാരശ്ശേരി: നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനത്തിൽ സംസ്ഥാനപാതയോരത്തെ വൃക്ഷത്തൈകൾക്ക് വെള്ളവും വളവും നൽകി പരിപാലിച്ചു. ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ നടന്ന വ്യത്യസ്തമായ പരിപാടികളോടനു നുബന്ധിച്ചാണ് തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കിയ തണലോരം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി – എടവണ്ണസംസ്ഥാന പാതയോരത്ത് നട്ട വൃക്ഷത്തൈകൾ പരിപാലിച്ചത്.
വാർഡ് മെമ്പർ ജിജിത സുരേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ ഷമീർ എസ്.എസ്.ജി കൺവീനർ ശരീഫ് കെ.ടി, എം അബ്ദുൽ റഷീദ്, അജ്മൽ ഷിഹാദ്, കെ.ടി ഫായിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







