Thiruvambady
എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ ഡോക്ടർ അലൻ്റ ജോൺസന് ജന്മനാടിന്റെ ആദരവ്

തിരുവമ്പാടി : പൊന്നാങ്കയം പ്രദേശത്ത് നിന്ന് ആദ്യമായി എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ വെട്ടിക്കാട്ട് ജോൺസൺ ഉഷ ദമ്പതികളുടെ മകളായ ഡോക്ടർ അലന്റാ ജോൺസന്നെയാണ് പൊന്നാങ്കയം വാർഡ് വികസനസമിതിയും, എ.ഡി.എസ്സ്.ഉം മെമെന്റോ നൽകി ആദരിച്ചത്.
യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. രാധാമണി ദാസൻ അദ്യക്ഷ തവഹിച്ചു. ക്യാഷ് അവാർഡ് നൽകിക്കൊണ്ട് ജൈനി ജിനീഷ്, മുൻ പഞ്ചായത്ത് അംഗം, ഓമന വിശ്വംഭരൻ, എ. കെ. മുഹമ്മദ്, നീന സാജു, പൊന്നാംങ്കയം സ്കൂൾ പ്രധാന അദ്ദ്യാപിക റാണി ടീച്ചർ, പി.ടി.എ പ്രസിഡന്റ സോണി മണ്ഡപത്തിൽ, കെ. വിനോദ്, പ്രശാന്തൻ പറമ്പനാട്ട്, ജയപ്രകാശൻ, ബിന്ദു റെജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.







