Kodanchery
സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂളിൻ്റെ മനോരമ നല്ലപാഠം,ജാഗ്രത സമിതി, സ്കൂൾ സുരക്ഷാ കമ്മിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സുരക്ഷാ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ പിറ്റിഎ പ്രസിഡന്റ് ജിനേഷ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപിക വി.എസ് നിർമ്മല സ്വാഗതം ആശംസിച്ചു.
സുരക്ഷാ ബോധവൽകരണ ക്ലാസ്സ് മുക്കം ഫയർ ആൻഡ് റെസ്ക്യൂന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.പി അമീറുദ്ദീൻ,സനീഷ് ചെറിയാൻ, പി.ആർ മിഥുൻ,എൽബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സീനിയർ അധ്യാപിക അനു മത്തായി, നല്ല പാഠം കോഡിനേറ്റർമാരായ കെ ഇ ഹെവലീന,ലാബി ജോർജ് ജോൺ വിദ്യാർത്ഥി പ്രതിനിധികളായ ജുവൽ വി എ,ഗ്രേയ്സൺ ബെന്നി എന്നിവർ പ്രസംഗിച്ചു







