Kodanchery
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു. പി സ്കൂളിൽ 2024-25 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം കവിയും ഗാനരചയിതാവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സോമനാഥ് കുട്ടത്ത് നിർവഹിച്ചു.
പി.റ്റി.എ പ്രസിഡൻ്റ് ബിജു കാട്ടേക്കുടി അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ആൻസി തോമസ്, വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ, സീനിയർ അസിസ്റ്റൻ്റ് സിസ്റ്റർ അൽഫോൻസ അഗസ്റ്റിൻ , അധ്യാപക പ്രതിനിധി അഖില ബാബു എന്നിവർ ചടങ്ങിന് ആശംസ അറിയിച്ച് സംസാരിച്ചു.
സ്കൂളിലെ വിവിധ ക്ലബ് ലീഡർമാർ ഹെഡ്മിസ്ട്രസ് ആൻസി തോമസിൽ നിന്നും അധികാര ചിഹ്നവും അധികാരപത്രവും ചടങ്ങിൽ ഏറ്റുവാങ്ങി. വിദ്യാരംഗം കോർഡിനേറ്റർ സിസ്റ്റർ ജീന തോമസ്, വിദ്യാർത്ഥി പ്രതിനിധി സഞ്ജയ് രാജേഷ് എന്നിവർ നേതൃത്വം നൽകി.