Kodiyathur

വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആചരിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആഘോഷിച്ചു. സ്കൗട്ട് എൻഗേഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 32 കുറ്റി കുരുമുളക് ചെടികൾ ചടങ്ങിൽ വച്ച് സ്ഥാപനത്തിനായി സമർപ്പിച്ചു. മട്ടുപ്പാവ് കൃഷിയിൽ നവീന പരീക്ഷണങ്ങൾ നടത്തി വിജയം കൈവരിച്ച പുത്തൻവീട്ടിൽ ഉബൈദിനെയും സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗൈഡ് വിദ്യാർഥിനി മിർഫയെയും ചടങ്ങിൽ വച്ച് ആദരിച്ചു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, പിടിഎ പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി, പ്രിൻസിപ്പൽ എം.എസ് ബിജു, ഗൈഡ്ക്യാപ്റ്റൻ ശഹബാൻ കോട്ട, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം ഉബൈദുള്ള, സ്കൗട്ട് ഗൈഡ്, എൻഎസ്എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button