Kozhikode
കോഴിക്കോട് ജില്ലയിൽ ഇന്ന് 934 പേർ വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി

കോഴിക്കോട് ജില്ലയിൽ ഇന്ന് 934 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 15,306 ആയി. 7494 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇന്ന് പുതുതായി വന്ന 3 പേർ ഉൾപ്പെടെ 22 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 7 പേർ ആശുപത്രി വിട്ടു.
ഇന്ന് 10 സ്രവ സാംമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 720 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 692 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 668 എണ്ണം നെഗറ്റീവ് ആണ്.







