Kodanchery

ലോക തപാൽ ദിനത്തോടനുബന്ധിച്ച് തപാൽ ഓഫീസ് സന്ദർശനം നടത്തി നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

കൊടഞ്ചേരി: ലോക തപാൽ ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും നെല്ലിപ്പൊയിൽ മീമുട്ടി തപാൽ ഓഫീസ് സന്ദർശിച്ചു. തപാൽ ദിനത്തിന്റെ പ്രാധാന്യം, തപാൽ ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ തുടങ്ങിയവ പോസ്റ്റ് മാസ്റ്റർ വി. ഐ. ശോശാമ്മ വിശദമായി അവതരിപ്പിച്ചു.

സ്കൂൾ പ്രധാനാധ്യാപിക വി. എസ്. നിർമല, ബി. ആർ. സി. പ്രതിനിധി ലിൻസി റോബി, നല്ല പാഠം കോഓർഡിനേറ്റർമാരായ ലാബി ജോർജ്ജ് ജോൺ, കെ. ഇ. ഹെവലീന എന്നിവർ പ്രസംഗിച്ചു. ഈ സന്ദർശനം കുട്ടികൾക്ക് പുതുമയേറിയ അനുഭവമായി.

Related Articles

Leave a Reply

Back to top button