Kodanchery
മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ കോടഞ്ചേരി മേരിലാൻഡ് ബ്രദേഴ്സ് ആദരിക്കുന്നു

കോടഞ്ചേരി: മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഈ കോക്കനട്ട് ട്രീ എന്ന സിനിമയുടെ സംവിധായകനും ആനിമേറ്ററുമായ ജോഷി ബെനഡിക്റ്റിനെയും, നിർമ്മാതാവ് റോബിൻസൺ തോമസിനെയും കോടഞ്ചേരി മേരിലാൻഡ് ബ്രദേഴ്സ് ആദരിക്കുന്നു.
നാളെ, (ഞായറാഴ്ച 13), രാവിലെ 10:30 ന് കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി നടക്കും.







