Mukkam

മൈക്കാവ് ക്ഷീരസംഘത്തിന്റെ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടന്നു

മൈക്കാവ്: മൈക്കാവ് ക്ഷീരസംഘത്തിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി എം.പി. എം.കെ. രാഘവൻ ഉദ്‌ഘാടനം ചെയ്തു.എം.പി. അഡ്വ. ജെ.ബി. മേത്തറുടെ പ്രാദേശിക വികസന ഫണ്ടിന്റെ ഭാഗമായി 20 ലക്ഷം രൂപയോളം കെട്ടിട നിർമ്മാണ പ്രവൃത്തിക്ക് വേണ്ടി അനുവദിച്ചിട്ടുണ്ട്.

ചടങ്ങിന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ പ്രസിഡന്റ് ശ്രീമതി ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. കൂടാതെ തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫിന്റെ ആശംസകൾ യോഗത്തിൽ വായ്യിക്കുകയും ചെയ്യും.

കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജമീല അസീസ്, ക്ഷീരവികസന ഓഫീസർ റെജി മോൾ ജോർജ്, ചിന്നമ്മ മാത്യു, തോമസ് ജോൺ, ആൻഡ്രൂസ് സി.സി, സണ്ണി കാപ്പാട്ടുമല, സെക്രട്ടറി സുജിത്ത് ടി.കെ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button