Local

ഇ.പി.ഐ.പി. ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സംരഭസഹായം: 50,000 രൂപയുടെ ധനസഹായം വിതരണം നൽകി.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്ക് (ഇ. പി. ഐ. പി ) സംരഭം ആരംഭിക്കാൻ 50,000 രൂപയുടെ ധനസഹായം നൽകി. സുനേഷ് പള്ളിയാലിൽ, ആരിഫ താന്നിക്കോട്ടുച്ചാലിൽ, റഹിയാനത്ത് അഞ്ചുക്കണ്ടത്തിൽ എന്നിവർക്കാണ് ധനസഹായം ലഭിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ മൂന്ന് ഉപഭോക്താക്കൾക്കുമായി ചെക്കുകൾ കൈമാറി. കുടുംബശ്രീ ജില്ലാ മിഷൻ ഉജ്ജീവനം പദ്ധതിയിലാണ് ഈ ധനസഹായം അനുവദിച്ചത്.

ചടങ്ങിൽ സി.സി.എസ്. ചെയർപേഴ്സൺ പ്രീതി രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ. അബ്ദുറഹ്മാൻ, സ്ഥിരം സമിതി അദ്ധ്യക്ഷർ രാജു അമ്പലത്തിങ്കൽ, ലിസി മാളിയേക്കൽ, പഞ്ചായത്തംഗങ്ങളായ കെ.എം. മുഹമ്മദലി, അപ്പു കോട്ടയിൽ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, വി.ഇ.ഒ. റഫ്ന ഇ.കെ, സി.ഡി.എസ്. അംഗം റീന ടോമി, ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ നിഷ, സി.ആർ.പി. നമിത, സിഡിഎസ് അക്കൗണ്ടന്റ് സോണിയ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button