World

കൊവിഡ് 19; ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; സ്‌പെയിനില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,260 പേര്‍ക്ക്, യുഎസില്‍ മരിച്ചവരുടെ എണ്ണം 72000 കവിഞ്ഞു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3727802 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 2,58,295 പേരാണ് മരിച്ചത്. വൈറസ് ബാധമൂലം യുഎസില്‍ മാത്രം മരിച്ചത് 72,271 പേരാണ്. 12,37,633 പേര്‍ക്കാണ് യുഎസില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ മരണം ഇരട്ടിയാവുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് ആദ്യവാരം യുഎസില്‍ മരണസംഖ്യ 1.35 ലക്ഷം കടക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്

അതേസമയം സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,260 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരാകരിച്ചത്. എന്നാല്‍ ഇവിടെ രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നതായാണ് സൂചന. ഇതുവരെ 1.23 ലക്ഷം പേര്‍ രോഗവിമുക്തരായെന്നാണ് കണക്ക്.

റഷ്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,55,370 ആയി. മരണം 1,500 ന് അടുത്തെത്തി. യുകെയില്‍ മരണം 30,000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം ഇവിടെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

Related Articles

Leave a Reply

Back to top button