Thiruvambady
കൂടരഞ്ഞിയിൽ പൊതുശ്മശാനം വേണം -സിപിഐ

തിരുവമ്പാടി : ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങൾ ഏറെയുള്ള കൂടരഞ്ഞിയിൽ പൊതുശ്മശാനം നിർമിക്കണമെന്ന് സിപിഐ കൂടരഞ്ഞി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
പൂവാറൻതോടിൽ നടന്ന സമ്മേളനം ജില്ലാകമ്മിറ്റിയംഗം വി.എ. സബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. ജബ്ബാർ കൊട്ടാരം അധ്യക്ഷനായി. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ, കെ. രാജൻ, പാപ്പച്ചൻ കവാട്ടുതടം എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം ജോസ് വെണ്ണായപിള്ളിയെ ആദരിച്ചു. ഭാരവാഹികൾ: കെ.എം. അബ്ദുഹ്‌മാൻ (സെക്ര.), ബാജി ജോസഫ് (അസി. സെക്ര.).







