Puthuppady

കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

പുതുപ്പാടി : പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 2023-24 വർഷത്തെ ഹെൽത്ത് ഗ്രാൻറ്‌ ഉപയോഗപ്പെടുത്തി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് നിർവഹിച്ചു. പുതുപ്പാടി മേഖലയിലെ സാധാരണക്കാർക്ക് ഇനി കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകൾ ലഭ്യമാവും.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്ക് അധ്യക്ഷനായി. സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ റംല അസീസ്, ഷംസു കുനിയിൽ, മോളി ആന്റോ, മെഡിക്കൽ ഓഫീസർ ഡോ.സി.പി.അബ്ദുൽ ജമാൽ, ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. റഷീദ്, ആയിഷക്കുട്ടി സുൽത്താൻ, ആയിഷബീവി ഡെന്നി ജോസഫ്, ഉഷാ വിനോദ്, ശ്രീജാ ബിജു, എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button