Kodiyathur
പാലിയേറ്റീവ് ഹോംകെയർ യൂണിറ്റ് തുടങ്ങി

കൊടിയത്തൂർ : പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ ചെറുവാടി മേഖലാ കമ്മിറ്റിക്ക് കീഴിൽ ഹോംകെയർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകൾ കേന്ദ്രീകരിച്ചാണ് ഹോംകെയർ പ്രവർത്തിക്കുക. രോഗീപരിചരണം കൂടുതൽ പ്രാദേശികതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചെറുവാടി മേഖലാ കമ്മറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
ഹോംകെയർ യൂണിറ്റിന്റെ ഫ്ലാഗ്ഓഫ് പാലിയേറ്റീവ് ചെയർമാൻ എം. അബ്ദുറഹിമാൻ നിർവഹിച്ചു. മേഖലാ ചെയർമാൻ ചേറ്റൂർ മുഹമ്മദ് അധ്യക്ഷനായി. മറിയം കുട്ടിഹസ്സൻ, ആയിഷ ചേലപ്പുറം, സുഹറ വെള്ളങ്ങോട്ട്, നിസാർ കൊളായിൽ, പി.എം. നാസർ, മജീദ് കുവപ്പാറ, കെ.എ. റഹ്മാൻ, സി. ഫസൽ ബാബു, ഇമ്പിച്ചമ്മദ്, കുഞ്ഞോക്കു കുറുവാടങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.







