Kodiyathur

ലഹരിക്കെതിരേ ഫുട്ബോൾ ലഹരി: അരുണോദയം കുനിയിൽ ജേതാക്കൾ

കൊടിയത്തൂർ : കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പുറായിൽ ബീരാൻ ഹാജി സ്മാരക ഒന്നാമത് അഖില കേരള ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ അരുണോദയം കുനിയിൽ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ അരുണോദയം ടൗൺ ടീം മുരിങ്ങാംപുറായിയെ ആണ് പരാജയപ്പെടുത്തിയത്. മത്സരം ഇന്ത്യൻ ഫുട്ബോൾ താരം ആസിഫ് സഹീർ കിക്കോഫ് നടത്തി ഉദ്ഘാടനം ചെയ്തു.

സമാപനച്ചടങ്ങ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈ. പ്രസിഡന്റ്‌ സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഇ. രമേശ് ബാബു അധ്യക്ഷനായി. സുരക്ഷ ചെയർമാൻ ഷബീർ ചെറുവാടി എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഉപഹാരം നല്കി.

Related Articles

Leave a Reply

Back to top button