Mukkam
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി

മുക്കം : മുക്കം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയങ്ങളിലെയും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. രണ്ടുലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്.മണാശ്ശേരി ഗവ. യുപി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.ടി.ബാബു പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ അധ്യക്ഷനായി.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ചർച്ച ചെയ്തു. കൗൺസിലർമാരായ എം.മധു, എം.വി. രജനി, നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.കെ. ഹസീല, കെ.വാസു, ബൽരാജ് എന്നിവർ സംസാരിച്ചു.







