നൈജീരിയയിലെ കൂട്ടക്കുരുതിയിലും വടക്കേ ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളിലും കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിച്ചു

കോടഞ്ചേരി: നൈജീരിയയിൽ കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്ന ക്രിസ്തുമതത്തിൽപ്പെട്ടവരുടെ കൂട്ടക്കൊലയിലും കഴിഞ്ഞ ആഴ്ചയിൽ മധ്യപ്രദേശിൽ നടന്നതുൾപ്പെടെ വടക്കേ ഇന്ത്യയിൽ നടക്കുന്ന ക്രിസ്ത്യാനികൾക്കെതിരെയുള്ള അതിക്രൂരമായ പീഡനങ്ങളിലും കോടഞ്ചേരി കത്തോലിക്ക കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു. കോടഞ്ചേരി അങ്ങാടിയിൽ നടന്ന പ്രതിഷേധ റാലിയിലും തുടർന്നുള്ള സമ്മേളനത്തിലും ഇടവകയിലെ സിസ്റ്റേഴ്സും വിൻസന്റ് ഡി പോൾ പ്രവർത്തകരും പങ്കെടുത്തു.
കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം കോടഞ്ചേരി സെന്റ് മേരിസ് ഫൊറോന വികാരി ഫാ.കുര്യാക്കോസ് ഐക്കൊളബിൽ ഉദ്ഘാടനം ചെയ്തു. ബിബിൻ തോമസ് കുന്നത്ത് സ്വാഗതവും സെബാസ്റ്റ്യൻ വാമറ്റത്തിൽ നന്ദിയും രേഖപ്പെടുത്തി. കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ, ജോജോ പള്ളിക്കാമഠത്തിൽ,ജയിംസ് വെട്ടുകല്ലുംപുറത്ത്, മാർട്ടിൻ കീഴേത്ത്, ജോസഫ് നടുവിലെടുത്ത്, സിബി തൂങ്കുഴി എന്നിവർ റാലിക്ക് നേതൃത്വം നൽകി.







