CharamamPullurampara

പുല്ലുരാംപാറ പൊട്ടൻകോട് കുളത്തിങ്കൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു നിര്യാതയായി

തിരുവമ്പാടി: പുല്ലുരാംപാറ പൊട്ടൻകോട് കുളത്തിങ്കൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (85) നിര്യാതയായി.

പരേത ചെത്തിപ്പുഴയിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ (17-05-2020-ഞായർ) രാവിലെ 09:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ജോൺ (കോടഞ്ചേരി), ആൻറണി (ഫിലിം റപ്രസന്റിറ്റീവ് കോഴിക്കോട് ), സ്കറിയ, എൽസി, ഡോളി, സജി (മാനേജർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ – എറണാകുളം), ജോബ് (മാനേജർ മുത്തൂറ്റ്- ഡൽഹി), വിജോ (ഇലക്ട്രീഷ്യൻ- കോഴിക്കോട് ).

മരുമക്കൾ: ലില്ലി (കോടഞ്ചേരി), ലിസി (കൂടരഞ്ഞി), ജിൻസി (തോട്ടുമുക്കം), കുട്ടിച്ചൻ വല്യത്ത് (കോടഞ്ചേരി),തങ്കച്ചൻ തെക്കേക്കര (കാളിയാമ്പുഴ), ഷീബ (കൂമ്പാറ), ഷീജ ( ശ്രീകണ്ഠാപുരം), ജെൻസി (കോഴിക്കോട്).

Related Articles

Leave a Reply

Back to top button