Kodiyathur
യുവധാര ഗ്രന്ഥശാല കാരക്കുറ്റിയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു

കൊടിയത്തൂർ : യുവധാര ഗ്രന്ഥശാല കാരക്കുറ്റിയെ ഹരിത ഗ്രന്ഥശാലയായി ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യാ ഷിബു പ്രഖ്യാപിച്ചു. ചടങ്ങിൽ വെച്ച് കാരക്കുറ്റി രണ്ടാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബിന്ദു എ.പി, ജിഷ എന്നിവരെ ആദരിച്ചു.
എം.കെ അബ്ദുസ്സലാം, എം അബ്ദുറഹിമാൻ, സാജിദ് പേക്കാടൻ, കെ.കെ.സി ബഷീർ, ബിജു വിളക്കോട് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ലൈബ്രറിയൻ പി.പി സുനിൽ നന്ദിയും പറഞ്ഞു.







