Thottumukkam
തോട്ടുമുക്കത്തിനടുത്ത പനംപ്ലാവിൽ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു

മുക്കം: തോട്ടുമുക്കത്തിനടുത്ത പനംപ്ലാവിൽ ഇടിമിന്നലേറ്റു യുവാവു മരിച്ചു.
പനംപ്ലാവ് വാകാനിപ്പുഴ ജോസിന്റെ മകൻ ജോഫിൻ ജോസ് (22) ആണ് മരിച്ചത്.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ വീടിനു മുറ്റത്ത് വച്ചാണ് ഇടിമിന്നലേറ്റത്. ഉടൻ മരിച്ചു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ (18-05-2020- തിങ്കൾ) ഉച്ച കഴിഞ്ഞ് പനംപ്ലാവ് സെന്റ് മേരീസ് പള്ളിയിൽ.
മാതാവ്: ഫിലോമിന തിരുവമ്പാടി കൂറുമുള്ളിൽ കുടുംബാംഗം.
സഹോദരങ്ങൾ: സിസ്റ്റർ ജോസിലി (എം എസ് എം ഐ – ബെൽത്തങ്ങാടി), ജോസ്ന ജോസ്.







