Kodanchery

കർഷക ദിനത്തിൽ കർഷ കോൺഗ്രസ് കർഷകരെ ആദരിച്ചു

കോടഞ്ചേരി: കർഷക ദിനത്തിൽ കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ബെന്നി നെല്ലിക്കാനത്ത്, കുട്ടിച്ചൻ പുത്തൻപുരയിൽ, മാത്യു താന്നിയിൽ എന്നീ മികച്ച കർഷകരെ മെമന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു. കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വട വടക്കേ മുറിയിൽ മുഖ്യപ്രഭാഷണം നടത്തി. ബിജു ഓത്തിക്കൽ, ബേബി കളപ്പുര, നാസർ പി പി,രാജേഷ് കുന്നത്ത്, ജോഷി കാലായിൽ, വില്യംസ് കളപ്പുര എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button