Pullurampara

പുല്ലൂരാംപാറയിൽ ഇന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

പുല്ലൂരാംപാറ: ലിസ ഹോസ്‌പിറ്റൽ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും, ലിസ പെയ്ൻ & പാലിയേറ്റിവ് സെൻ്ററും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പ് ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിൽ വെച്ച് നടക്കും.

30 വർഷത്തെ സേവനപരിചയവുമായി പ്രശസ്ത ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സർജനുമായ ഡോ. അബ്ദുൾ റഷീദ് കെ.പി.യുടെ നേതൃത്വത്തിൽ ഡോ. നിഷിദ താന്നിക്കൽ, ഡോ. വൈശാഖ്, ഡോ. മിസ്ന എന്നിവർ രോഗികളെ പരിശോധിക്കും.

Related Articles

Leave a Reply

Back to top button