Thiruvambady

മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ യജ്ഞം ; വനം വകുപ്പ് ഹെല്പ് ഡെസ്ക് തിരുവമ്പാടിയിൽ ആരംഭിച്ചു

തിരുവമ്പാടി: മലയോര മേഖലയിൽ ഏറ്റവും അധികം വന്യജീവി ആക്രമണം ഉണ്ടാവുന്ന തിരുവമ്പാടി പഞ്ചായത്തിൽ വനം വകുപ്പ് ഹെല്പ് ഡെസ്ക് ആരംഭിച്ചു. കഴിഞ്ഞ മാസം 31 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്ങൽ, വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button