Kodanchery
കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണദിനം ആചരിച്ചു

കോടഞ്ചേരി : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഹ്വാനപ്രകാരം ഒക്ടോബർ 12 അവകാശ സംരക്ഷണദിനമായി ആചരിച്ചു. കോടഞ്ചേരി സെയ്ന്റ് മേരീസ് ഫൊറോന പള്ളിയങ്കണത്തിൽ ചേർന്ന യോഗം ഫൊറോനാ ഡയറക്ടർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനംചെയ്തു.
നൈജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരേ നടത്തുന്ന വംശഹത്യയെ യോഗം അപലപിച്ചു. നീതി ഔദാര്യമല്ല അവകാശമാണെന്നും മതേതര ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും കത്തോലിക്കാ കോൺഗ്രസ് അംഗങ്ങൾ പ്രതിജ്ഞയെടുത്തു. അസി. വികാരി ഫാ. ജിയോ കടുകൻമാക്കിൽ, യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.







