Kodanchery
കളപ്പുറം കുരിശു പള്ളിയിൽ വി. യൂദാ തദേവൂസിൻ്റെ തിരുനാളിന് ഇന്ന് തുടക്കമാകും

കോടഞ്ചേരി : വി. യൂദാ തദേവൂസിൻ്റെ നാമധേയത്തിലുള്ള കളപ്പുറം കുരിശുപള്ളിയിൽ തിരുന്നാളിന്നൊരുക്കമായുള്ള നവനാൾ നൊവേനയും വി. കുബാനയും ഇന്ന് ആരംഭിക്കും.
4.30 ന് ജപമാല, 5 ന് കൊടിയേറ്റ്, കണ്ണോത്ത് സെൻ്റ് മേരീസ് പള്ളി വികാരി ബിനു പുളിക്കൽ നിർവഹിക്കും. തുടർന്ന് വി. കുർബാന നൊവേന എന്നിവ ഉണ്ടായിരിക്കും. 28-ന് പ്രധാന തിരുന്നാൾ ദിനം വരെ എല്ലാദിവസവും വൈകിട്ട് 4.30ന് ജപമാലയും, വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.







