Kozhikode
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

ഓമശ്ശേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വദിനം ആചരിച്ചു. കെപിസിസി അംഗം ആദംമുൽസി ഉദ്ഘാടനംചെയ്തു.
മണ്ഡലം പ്രസിഡന്റ് ഒ.എം. ശ്രീനിവാസൻ അധ്യക്ഷനായി. പി.പി. കുഞ്ഞായിൻ, പി. ഗിരീഷ് കുമാർ, അഗസ്റ്റിൻ ജോസഫ്, അഹമ്മദ്കുട്ടി, പി.കെ. ഗംഗാധരൻ, അബൂബക്കർ കൊടശ്ശേരി, വി.ജെ. ചാക്കോ, വി.സി. അരവിന്ദൻ, സി.എം. രാജൻ എന്നിവർ സംസാരിച്ചു.







