Mukkam

പൗരാവകാശദിനാചരണവും പുസ്തകചർച്ചയും നടത്തി

മുക്കം : പൗരാവകാശദിനത്തോടനുബന്ധിച്ച് ബി.പി മൊയ്തീൻ ലൈബ്രറി പുസ്തകചർച്ചയും ഗ്രന്ഥകർത്താവിനെ ആദരിക്കലും നടത്തി. എ.വി. സുധാകരൻ രചിച്ച ‘ഇരുട്ടു പേടി’ എന്ന കഥാസമാഹാരമാണ് ചർച്ചചെയ്തത്. ജെസ്സി കൊളക്കാടൻ ചർച്ച അവതരിപ്പിച്ചു.

ലൈബ്രറി സെക്രട്ടറി കാഞ്ചനമാല ഗ്രന്ഥകർത്താവിനെ പൊന്നാടയണിയിച്ചു. ബി. അലി ഹസ്സൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിനു കാരമൂല അധ്യക്ഷനായി. പ്രഭാകരൻ മുക്കം, ബീന തടത്തിൽ, മോളി ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button