പ്രിയങ്കാഗാന്ധി എംപിയുടെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധമാർച്ച് നടത്തി

കാരശ്ശേരി : ശബരിമലയിൽ കോടികളുടെ സ്വർണക്കൊള്ളയിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യപങ്കെന്നാരോപിച്ച് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി റൂറൽ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിലെ പ്രിയങ്കാഗാന്ധി എംപിയുടെ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ബിജെപി മുൻ സംസ്ഥാനപ്രസിഡൻറ് സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പ്രസിഡൻറ് ടി. ദേവദാസ് അധ്യക്ഷനായി.
മുക്കം നഗരസഭാ കൗൺസിലർ ബബിതാ മനോജ്, സംസ്ഥാനസമിതി അംഗങ്ങളായ വി.വി. രാജൻ, പി. സത്യപ്രകാശൻ, ജോസ് വാലുമണ്ണേൽ, മേഖലാ വൈസ് പ്രസിഡൻറ് എം.സി. ശശീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ.പി. രാമദാസ്, കെ. രജീനേഷ്ബാബു, ഖജാൻജി സി.ടി. ജയപ്രകാശ്, മുക്കം മണ്ഡലം പ്രസിഡൻറ് പി.എസ്. അഖിൽ, തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് ടി.എ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
മുക്കം പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ ഒട്ടേറെ പ്രവർത്തകരാണ് പങ്കെടുത്തത്. മാർച്ച് എംപി ഓഫീസിന് 500 മീറ്റർ അകലെ പോലീസ് തടഞ്ഞു. പ്രകടനത്തിന് ടി.എ. നാരായണൻ, എം.ഇ. ഗംഗാധരൻ, മനോജ് നടുക്കണ്ടി, ഷൈമാ വിനോദ്, ഷൈമ പാച്ചുക്കുട്ടി, അനന്തനാരായണൻ, പ്രജീഷ് പൂക്കാട്ട്, വിൻസ് മാത്യു, രാജൻ കൗസ്തുഭം, ഷിംജി വാര്യംകണ്ടി, സി. സുന്ദരൻ, കെ. സുബ്രഹ്മണ്യൻ, വിജോ വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.







