Kodanchery
കോഴിക്കോട് ഭദ്രാസനത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു

കോടഞ്ചേരി:കോഴിക്കോട് ഭദ്രാസനം പതിനേഴാമത് സുവിശേഷ മഹായോഗം ലോഗോസിന് വേളങ്കോട് സെന്റ് മേരീസ് സുറിയാനി സുനോറോ പള്ളിയിൽ രണ്ടാം ദിവസം സെൻ്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം കോതമംഗലം ഡയറക്ടർ ഫാ. ജിനോ ജോസ് കരിപ്പക്കാടൻ വചന സന്ദേശം നൽകി.
കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറെനിയോസ് മെത്രാപ്പോലീത്ത
കോഴിക്കോട് ഭദ്രാസനത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു.
ആമുഖ സന്ദേശം ഫാ. റെജി കോലാനിക്കൽ നിർവഹിച്ചു. ഗോസ്പൽ മിഷൻ ഡയറക്ടർ ഫാ. സ്കറിയ ഇന്തലാംകുഴിയിൽ, ഭദ്രാസന സെക്രട്ടറി ഫാ. അനീഷ് കവുംങ്ങുംപ്പിള്ളിൽ, ഫാ. ഷിജോ താന്നിയാക്കട്ടയിൽ, ഫാ. ബിജോയ് അറാക്കുടയിൽ, ഫാ. ജിതിൽ കൊരയന്മാക്കൽ, ഫാ.ബേസിൽ തമ്പി പടിഞ്ഞാറെക്കര, ഫാ ക്രിസ്ബിൻ സന്തോഷ് മാളിയേക്കൽ, ബിജു കരിക്കാച്ചിറ, വർഗ്ഗീസ് പടയാട്ടിൽ, കെഎം പൗലോസ് എന്നിവർ നേതൃത്വം നൽകി.







