Koombara

കക്കാടംപൊയിൽ ജി.എൽ.പി സ്കൂളിൽ ‘ഇലത്താളം’ ഏകദിന കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു

കക്കാടംപൊയിൽ : കക്കാടംപൊയിൽ ജി.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ഇലത്താളം’ എന്ന ഏകദിന പഠന-സാംസ്‌കാരിക ക്യാമ്പ് ശ്രദ്ധേയമായി. കരിമ്പിലെ കോളനിക്കടുത്തുള്ള പഴയ അംഗനവാടി കെട്ടിടത്തിൽ നടന്ന ക്യാമ്പിൽ കഥപറച്ചിൽ, കലാപരിപാടികൾ, ചിത്രരചന, പ്രകൃതിനിരീക്ഷണം എന്നിവയിലൂടെ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ ഉണർത്തി.

രാവിലെ ഹാഷിദ് മാഷിന്റെ പരിപാടികളോടെ ആരംഭിച്ച ക്യാമ്പിൽ ഉച്ചയ്ക്ക് ശേഷം പ്രശാന്ത് കൊടിയത്തൂരിന്റെ കഥാപ്രസംഗം കുട്ടികളിൽ കൗതുകവും ചിന്തയും ഉണർത്തി. രാത്രി നാസർ മാഷിന്റെ ദൂരദർശിനി ഉപയോഗിച്ചുള്ള വാനനിരീക്ഷണ ക്ലാസ് കുട്ടികൾക്ക് അപൂർവാനുഭവമായി.

പരിമിത സൗകര്യങ്ങളുള്ള കുടുംബങ്ങളിലെ കുട്ടികൾ പങ്കെടുത്ത ക്യാമ്പ്, വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ഇടപെടലുകൾക്ക് പുതിയ സാധ്യതകൾ തുറന്നതായി രക്ഷിതാക്കളും അധ്യാപകരും വിലയിരുത്തി. ഹെഡ്മാസ്റ്റർ നൗഫൽ കെ, പി.ടി.എ പ്രസിഡന്റ് സിജോ ജോൺ, അധ്യാപകരായ ആകാശ്, രാഖി, സൗമ്യ, പ്രിയ എന്നിവർ ഉൾപ്പെടെയുള്ള എം.പി.ടി.എ/പി.ടി.എ അംഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Back to top button