Gulf

കുവൈറ്റില്‍ മൂന്ന് പ്രവാസികള്‍ ജീവനൊടുക്കി; ഒരാള്‍ കൊവിഡ് ബാധിതന്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതന്‍ ഉള്‍പ്പടെ മൂന്ന് പ്രവാസികള്‍ ജീവനൊടുക്കി. വ്യത്യസ്ത സംഭവങ്ങളിലായാണ് മൂവരും ജീവനൊടുക്കിയത്. ഇവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണെന്നാണ് വിവരം. അഹ്മദി, വെസ്റ്റ് മിശ്‌രിഫ്, സാലിഹിയ എന്നിവിടങ്ങളിലായിരുന്നു സംഭവം.

അഹ്മദിയിലെ ഒഴിഞ്ഞ മുറിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ഇവിടെ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ ഇന്ത്യക്കാനാണെന്ന് വ്യക്തമാവുകയായിരുന്നു.

സാലിഹിയ ഏരിയയില്‍ മറ്റൊരു പ്രവാസി ഇന്ത്യക്കാരന്‍ ബഹുനില കെട്ടിടത്തിന്റെ ഇരുപത്തി ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ടെക്‌നീഷ്യനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

വെസ്റ്റ് മിശ്‌രിഫില്‍ കൊവിഡ് ചികിത്സയിലായിരുന്ന നേപ്പാള്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഹോസ്പിറ്റലിന് സമീപം ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഫേറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Related Articles

Leave a Reply

Back to top button