Thiruvambady

വേനൽ മഴയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു

തിരുവമ്പാടി : തിരുവമ്പാടി പാമ്പിഴഞ്ഞപാറയിൽ 28/3/2026 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത വേനൽമഴയിലും കാറ്റിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് മുറിഞ്ഞു വീണ് സലീം കൊല്ലനാരിയുടെ കിണറിന്റെ ആൾമറ തകർന്നു വീഴുകയും വീടിനോടു ചേർന്നുളള പോർച്ചും, പോർച്ചിൽ നിർത്തിയിട്ട വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

വാർഡു മെമ്പർ പ്രീതി രാജീവ്, വാർഡ് വികസന സമിതി കൺവീനർ മുഹമ്മദ് അസ്ലം,മുഹമ്മദ് വിശാൽ, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതികൾ വിലയിരുത്തി.കനത്ത നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Back to top button