Thiruvambady
തിരുവമ്പാടിയിൽ മയക്ക് മരുന്നുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തിരുവമ്പാടി: ഇന്നു പുലർച്ചെ താമരശ്ശേരി എക്സൈസ് സംഘം തിരുവമ്പാടി തൊണ്ടിമ്മൽ വെച്ച് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കടവരാന്തയിൽ നിൽക്കുകയായിരുന്ന യുവാവിനെ ആറു ഗ്രാം ന്യൂജൻ മയക്ക് മരുന്ന് സഹിതം പിടികൂടി.
കൊടിയത്തൂർ ചെറുവാടി ചാലിൽ വീട്ടിൽ ഷഫീഖ് (31) ആണ് പിടിയിലായത് താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റു ചെയ്ത്.പ്രതിക്കെതിരെ NDPS Act. ചുമത്തി കേസെടുത്തു. എക്സൈസ് പ്രിവന്റിവ് ഓഫീസർ ഗിരീഷ് .കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷഫീഖ് അലി,നൗഷീർ ടി വി, റനീഷ് കെ പി,സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ്, DC സ്ക്വാഡ് അംഗങ്ങളായ ജിത്തു, അഷിൽദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.







