Mukkam

നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

മുക്കം :നിരോധിച്ച പുകയില ഉത്പന്നമായ ഹാൻസ് കൂൾ ലിപ്പ് എന്നിവയുടെ വൻ ശേഖരം പിടികൂടി. മാർക്കറ്റിൽ ഏകദേശം ഒരു ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇവ.പുകയില ഉത്പന്നങ്ങൾ കൂടാതെ 1,15020 രൂപയും ഇന്നലെ രാത്രി മുക്കം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീരാഗ് കെയുടെ നേതൃത്വത്തിൽ പരിശോധന നടത്തി പിടികൂടിയത്.

മുക്കം പാലത്തിനു സമീപമുള്ള ബാറിന്റെ മുൻവശം പാൻ മസാല കച്ചവടം ചെയ്യുന്ന.ഉത്തർപ്രദേശ് സ്വദേശി രാജൻ ശങ്കർ എന്ന നാളെ സംശയാസ്പദമായി കാണപ്പെട്ടതിൽ പരിശോധന നടത്തിയപ്പോഴാണ്, 55 പാക്കറ്റ് ഹാൻസും, 5000 രൂപയുമായി പിടികൂടിയത് , തുടർന്ന് പ്രതിയെ കൂട്ടി പോലീസ് പ്രതി താമസിക്കുന്ന കാരശ്ശേരി ജംഗ്ഷനിലെ ബിൽഡിംഗിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് മാർക്കറ്റിൽ ഒരു ലക്ഷം രൂപ വില വരുന്ന ഹാൻസ്, കൂൾ ലിപ്പ് പോലുള്ള ലഹരി വസ്തുക്കളും മറ്റ് പാൻ മസാലകളും, പ്രതി ലഹരി വസ്തുക്കൾ വില്പന നടത്തി സൂക്ഷിച്ചുവച്ച പണവും പിടികൂടിയത് , പിടിച്ചെടുത്ത ലഹരി വസ്തുക്കളും പണവും കോടതിയിൽ ഹാജരാക്കും, മുക്കം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനീസ് കെ എം, വിഷ്ണു ,അഖിൽ എന്നിവർ ചേർന്നാണ് നിരോധിച്ച ലഹരി വസ്തുക്കൾ പിടികൂടിയത് , സ്ഥലത്തെ കോളേജ് വിദ്യാർത്ഥികൾക്കും മറ്റു നാട്ടുകാർക്കും വില്പന നടത്താനായി ആണ് ഇത്രയും അധികം ഹാൻസ് സൂക്ഷിച്ചതെന്ന് സൂക്ഷിച്ചതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു , പ്രതിക്ക് ഇത്രയും അധികം ഹാൻസ് എത്തുന്നത് എങ്ങനെയാണെന്ന് കൂടുതൽ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു .

Related Articles

Leave a Reply

Back to top button