Mukkam

സാംസ്കാരിക നിലയം കംഫര്‍ട്ട് സ്റ്റേഷൻ കം ബസ് സ്റ്റോപ്പിന്‍റെ ഉദ്ഘാടനം

മുക്കം:മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ പുതുതായി പണി കഴിപ്പിച്ച സാംസ്കാരിക നിലയം കംഫര്‍ട്ട് സ്റ്റേഷൻ കം ബസ് സ്റ്റോപ്പിന്‍റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി. ചാന്ദ്നി നിര്‍വഹിച്ചു.
തിരുവമ്പാടി എം.എല്‍.എ ആയിരുന്ന ലിന്‍റോ ജോസഫിന്‍റെ 2024-25 ലെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 64 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ മുക്കം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി.എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു.

വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അബ്ദുള്‍ അസീസ് വാര്‍പ്പില്‍, റാഷിദ് കുന്നത്ത്, ബിന്ദു.കെ.പി,ഭവന വിനോദ്, മനീഷ ഉള്ളാട്ടില്‍, കൗണ്‍സിലര്‍മാരായ ബാബു.കെ,രാജേഷ് പൊറ്റശ്ശേരി, ലീല.വി,സുനില്‍ പൊയ്യേരി,കെ.രാജന്‍,ഷജീഷ് വായലത്ത്,ബിന്ദുരാജന്‍, അനിതബാബു,ഗിരിജ.വി,മുനീര്‍ മുത്താലം,മുന്‍ കൗണ്‍സിലര്‍ രജനി.എം.വി തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Back to top button