Kodanchery

ഫോക്കസ് പോയിന്റ് 2026 സംഘടിപ്പിച്ചു

കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരിയർ ഗൈഡൻസ് & അഡോലോസ്ന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഫോക്കസ് പോയിന്റ് 2026 തുടർപഠനം SSLC യ്ക്കു ശേഷം എന്ന വിഷയത്തിൽ പത്താം ക്ലാസ്സ്‌ പാസ്സായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

സ്കൂൾ കരിയർ ഗൈഡൻസ് കോഡിനേറ്റർ ലിമ കെ ജോസ് അധ്യക്ഷയായ ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് കരിയർ പ്ലാനിങ് സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ്‌ വിഭാഗങ്ങളുടെ തുടർപഠന സാധ്യതകൾ, വിവിധ തൊഴിൽ മേഖലകൾ,
എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് കോഓർഡിനേറ്ററും കെമിസ്ട്രി അദ്ധ്യാപികയുമായ ലിമ കെ ജോസ് ക്ലാസ്സ് നയിച്ചു.പ്ലസ് വൺ അഡ്മിഷനുമായുള്ള സുപ്രധാന വിവരങ്ങൾ, വിവിധ ഇനം ക്വാട്ടകളിലേക്കുള്ള അഡ്മിഷൻ, ഹയർ സെക്കന്ററി ഏകജാലകം അപേക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവിഷയങ്ങളിൽ കമ്പ്യൂട്ടർ അദ്ധ്യാപകനും സ്കൂൾ എച് ഐ ടി സി യുമായ റോഷൻ ചാക്കോ വിദ്യാർത്ഥികളുമായി സംവദിച്ചു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തോടെ പരിപാടി അവസാനിച്ചു. സൗഹൃദ കോഡിനേറ്റർ രാജി ജോസഫ് ഏവർക്കും നന്ദി രേഖപ്പെടുത്തി.SSLC പാസ്സായ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പ്രസ്തുത പരിപാടി ഏറെ പ്രയോജനപ്രദമായെന്നു ഏവരും അറിയിക്കുകയും സ്കൂൾ മാനേജ്മെന്റിനും സ്റ്റാഫിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.വിദ്യാർത്ഥികൾ അദ്ധ്യാപകർ അനധ്യാപകർ, എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button