Thiruvambady

സീനിയർ ചേമ്പർ കുടുംബാരോഗ്യ കേന്ദ്രത്തിന് വീൽചെയർ സംഭാവന നൽകി

തിരുവമ്പാടി:തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സീനിയർ ചേമ്പർ തിരുവമ്പാടി വീൽചെയർ സംഭാവന നൽകി. അൽഫോൺസാ കോളേജിൽ വെച്ച് നടന്ന സീനിയർ ചേമ്പർ ‘സ്നേഹ ലീജിയൻ’ പത്താം വാർഷിക സമ്മേളനത്തിൽ വെച്ചാണ് വീൽചെയർ സംഭാവന നൽകിയത്.

സമ്മേളനം തിരുവമ്പാടി നിയുക്ത എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് വിശിഷ്ടാതിഥിയായി. ചടങ്ങിൽ പ്രൊഫ. മത്തായി പുളിയിലക്കാട്ട് അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, ജെഎച്ച്ഐ മുഹമ്മദ് മുസ്തഫ ഖാൻ, സീനിയർ ചേമ്പർ തിരുവമ്പാടി ഭാരവാഹികളായ പിടി ഹാരിസ്,ജോണി ആലക്കല്ലേൽ , ആൻറണി കണ്ടത്തുംതൊടിക, ക്ലബ്ബ് ഭാരവാഹികളായ കെ ടി സെബാസ്റ്റ്യൻ, ബെന്നി പോൾ, സണ്ണി തോമസ്, പി കെ ലാലു, ഭരത്ദാസ്, സി ടി തോമസ്, സണ്ണി ജോസ്, ബാബു ചെല്ലന്തറ, ഡോ.സന്തോഷ് സ്കറിയ, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button