Kodiyathur
കരുത്ത് ക്യാമ്പയിൻ’ സമാപിച്ചു

കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം “സംഘടനാ കരുത്ത് ശാഖകളിലൂടെ” എന്ന പ്രേമേയത്തിൽ കൊടിയത്തൂർ ടൗൺ കമ്മിറ്റി നടത്തിയ ‘കരുത്ത് ക്യാമ്പയിൻ’ സമാപിച്ചു.
എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ ജനറൽ സെക്രട്ടറി എം.എം ആബിദ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.കെ മുബഷിർ അധ്യക്ഷനായി. ഉസ്താദ് ഷഫീഖ് അസ്ലമി നുജൂമി കടലുണ്ടി ക്ലാസിന് നേതൃത്വം നൽകി.
കെ ഹാഫിസ് ഹുസൈൻ, യു അഹ്ദൽ, കെ ഷാമിൽ, കെ നിഹാൽ, ടി.കെ സജാദ്, എ.കെ ദാക്കിർ, റിയാൻ അൻസാരി, എം ഐദിൻ ഹസ്ബുല്ലാഹ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി ഇബ്രാഹീം അസ്ലമി സ്വാഗതവും ജോ. സെക്രട്ടറി കെ അഞ്ചുമുൽ ഹഖ് നന്ദിയും പറഞ്ഞു.







