Kodanchery

യൂദിത്ത് ഫോറത്തിന്റ കോടഞ്ചേരി മേഖല സമ്മേളനം നടത്തി

കോടഞ്ചേരി:താമരശ്ശേരി രൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും കൂട്ടായ്മയായ ‘യൂദിത്ത് ഫോറം’ കോടഞ്ചേരി മേഖല സംഗമം നടത്തി.​സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോടഞ്ചേരി ഫൊറോന വികാരി ഫാ. ജോൺ ഒറവുംകര നിർവഹിച്ചു.സമ്മേളനത്തിൽ രൂപത ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജെറാൾഡ് പല്ലാട്ട്, ആനി പുത്തൻപുരയിൽ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിന് സിസ്റ്റർ മെൽവിൻ എസ്. എ. ബി. എസ്.നേതൃത്വം നൽകി. അംഗങ്ങളുടെ മാനസികവും സാമൂഹികവുമായ ശാക്തീകരണത്തിന് ഊന്നൽ നൽകുന്നതായിരുന്നു ക്ലാസ്സ്‌. മേഖലയിലെ വിവിധ ഇടവകകളിൽ നിന്നും 60 തോളം അംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ വരും വർഷങ്ങളിലേക്കുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button