Kodanchery
പ്രതിക്ഷേധ പ്രകടനം നടത്തി

കോടഞ്ചേരി : പ്രിതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും സിപിഐ(എം) പിബി അംഗവുമായ പിണറായി വിജയൻ്റെ വീടുകളിലും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിൻ്റെ വീട്ടിലും കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് നടത്തിയ രാഷ്ട്രീയപ്രേരിതവും അന്യായവുമായ റെയ്ഡിൽ പ്രതിക്ഷേധിച്ച് കോടഞ്ചേരി അങ്ങാടിയിൽ സി പി ഐ (എം) കോടഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രിയുമായി കൂടി കാഴ്ച്ച നടത്തിയതിൻ്റെ തൊട്ട് പുറകെ നടന്ന ഈ സംഭവങ്ങൾ സംശയം ജനിപ്പിക്കുന്നതാണ്. ബിജെപി, യു ഡി എഫ് ഡീലാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്.
ഷിബു പുതിയേടത്ത് അധ്യക്ഷത വഹിച്ചു. ഏരിയാകമ്മറ്റി അംഗം ജോർജ്കുട്ടി വിളക്കുന്നേൽ, വി.പി ഷിനോജ്, ശ്രീജിത്ത്, അനിമൈക്കാവ്, രൂപേഷ് സോമൻ എന്നിവർ പ്രസംഗിച്ചു.







