Kodanchery

ലോക ക്ഷീര ദിനം സമഗ്രമായി ആചരിച്ചു

കോടഞ്ചേരി: കോടഞ്ചേരി ക്ഷീര സംഘത്തിൽ ലോക ക്ഷീര ദിനം സമഗ്രമായി ആഘോഷിച്ചു.ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട്‌ സേവ്യർ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു കോടഞ്ചേരി കമ്യുണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ജോബി ജോസഫ് കർഷകർക്ക് മഴക്കാല രോഗ പ്രതിരോധ ക്ലാസ്സ്‌ എടുത്തു.

ക്ഷീര കർഷകർക്ക് രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ സൗജന്യ പരിശോധനയും നടന്നു. മുതിർന്ന കർഷകരെ ആദരിച്ചു.നിർമല ജോസ് തെങ്ങനാൽ,യൂസിമോൻ കെ ജോസ് കാരിക്കുഴി,ബേബി ജോസഫ് ആലവേലിൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ,ഷീബ ഫ്രാൻസിസ് താന്നിയിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button