ദ്രുത കർമ്മ സേന മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ദ്രുത കർമ്മ സേനയുടെ ടാക്സ് ഫോഴ്സ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അവലോകന യോഗം ഉദ്ഘാടനം ചെയ്തു.
അപകടകരമായ നിൽക്കുന്ന മരങ്ങളും മറ്റും മുറിച്ചു മാറ്റാനും പുഴയിലും മറ്റു പ്രകൃതിക്ഷോഭ മേഖലയിലും ഇറങ്ങുന്നതിനും ഒരു വാർഡിൽ നിന്ന് 10 സന്നദ്ധ പ്രവർത്തകർക്ക് കേരള ഫയർ ആൻഡ് സേഫ്റ്റിയുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം നൽകാനും ഭൂഉടമകൾ ഭൂമി വെട്ടിത്തെളിച്ച് ഭംഗിയെ സൂക്ഷിക്കാനും അല്ലാത്തവരുടെ പേരിൽ ശിക്ഷ നടപടികൾ സ്വീകരിക്കുവാനും ധൃത കർമ്മ സേനയ്ക്ക് വേണ്ട ആയുധങ്ങളും മറ്റു സാമഗ്രികളും വാങ്ങി സേനയെ നവീകരിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വിൻസെന്റ് വടക്കേമുറിയിൽ, റിയാനസ് സുബൈർ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോയ് കുന്നപ്പള്ളി, ബാബുപട്ടരാട്, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, ബേബി വളയത്തിൽ, റെജിതമ്പി, നാൻസി ജോഷി, റീന ബിജു, ജ്യോതി സന്തോഷ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സീനത്ത്, നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർ മിനി എംപി, വനംവകുപ്പ് ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ അജീഷ് കെ ട്ടി, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ മനോജ് സി, കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ ഷാജി പി ബി, ഹെൽത്ത് ഇൻസ്പെക്ടർ ഷെനില ഫ്രാൻസിസ്, ദുരന്തനിവാരണ പ്രവർത്തകരായ സനീഷ് കുമാർ സായി, ബിജു ഓത്തിക്കൽ, ബിബി തിരുമല, ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.







